അണ്ണാഡി.എം.കെ നിയമസഭകക്ഷിയോഗം ഇന്ന്
text_fieldsചെന്നൈ: നിർണായക നിയമസഭസമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ അണ്ണാഡി.എം.കെ എം.എൽ.എമാരുെട യോഗം ഇന്ന് ചെന്നൈയിൽ പാർട്ടി ആസ്ഥാനത്ത് വിളിച്ചുകൂട്ടുന്നു. എത്ര എം.എൽ.എമാർ യോഗത്തിൽ പെങ്കടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ഒൗദ്യോഗിക-വിമത നേതൃത്വങ്ങൾ. ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിവുവന്ന ആർ.കെ നഗറിൽ വിമതനേതാവ് ടി.ടി.വി. ദിനകരൻ വൻ ഭൂരിപക്ഷത്തോടെ ജയിച്ചത് പാർട്ടിയിൽ വിള്ളലുകൾ വീഴ്ത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ദിനകരനെ പിന്തുണക്കുന്ന പതിനെട്ട് എം.എൽ.എമാരെ അയോഗ്യരാക്കിയ സാഹചര്യത്തിൽ 234 അംഗ നിയമസഭയുടെ എണ്ണം 216 ആയി ചുരുങ്ങി. കേവലഭൂരിപക്ഷത്തിന് 108 പേരുടെ പിന്തുണ വേണം. 113 പേരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ അവകാശവാദം. അണ്ണാഡി.എം.കെ സ്വതന്ത്ര എം.എൽ.എമാരായ നടൻ കരുണാസ്, തമീമുൻ അൻസാരി, യു. തനിയരസ് എന്നിവർ ചാഞ്ചാടി നിൽക്കുകയാണ്. മൂന്ന് സ്വതന്ത്രരെ മാറ്റിനിർത്തിയാൽ എത്രപേർ യോഗത്തിനെത്തുമെന്നത് നിർണായകമാണ്. ദിനകരൻപക്ഷ എം.എൽ.എമാരുടെയും പ്രതിപക്ഷത്തിെൻറയും നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസവോെട്ടടുപ്പിന് ഗവർണർ നിർേദശം നൽകിയാൽ സഭയിൽ സർക്കാർ വെള്ളംകുടിക്കും.
അതേസമയം, എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യംചെയ്തുള്ള ഹരജിയിൽ മദ്രാസ് ഹൈകോടതിയുടെ വിധിയും അടുത്ത് വരാൻ സാധ്യതയുണ്ട്. ആർ.കെ നഗറിൽ അട്ടിമറിവിജയം നേടിയതിനുപിന്നാലെ ടി.ടി.വി. ദിനകരപക്ഷത്തേക്ക് കൂടുതൽ എം.എൽ.എമാർ കൂറുമാറുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്
പാർട്ടിആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ രജനികാന്തിെൻറ രാഷ്ട്രീയ പ്രവേശനം ചർച്ചയാകും. ഇന്നത്തെ സാഹചര്യത്തിൽ രജനിയുടെ രംഗപ്രവേശം അണ്ണാഡി.എം.കെക്ക് േദാഷകരമാകുമെന്നാണ് നിഗമനം. പാർട്ടിഅണികളെ ഉറപ്പിച്ചുനിർത്തുന്നതിനുള്ള തന്ത്രങ്ങൾ തീരുമാനിക്കും. ആഭ്യന്തരപ്രശ്നങ്ങൾ കാരണം പാർട്ടി സംഘടനസംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ചർച്ചകൾ നടക്കും.
ഒ.പി.എസ്-ഇ.പി.എസ് ലയന സമയത്തെ ധാരണകൾ പലതും താഴെതട്ടിൽ നടപ്പാക്കാത്തതിൽ പ്രാേദശിക നേതൃത്വങ്ങളിൽ അസമത്വം പുകയുകയാണ്. അതിനിടെ, ദിനകരൻ അനുകൂലികളായ നൂറോളംപേരെ അണ്ണാഡി.എം.കെയിൽനിന്ന് പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.