രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അണ്ണാഡി.എം.കെ പിന്തുണക്കുമെന്ന് ബി.ജെ.പി
text_fieldsചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അണ്ണാഡി.എം.കെയിലെ ഇരു വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന് തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ. കേന്ദ്ര േറാഡ് ഗതാഗത -ഷിപ്പിങ് വകുപ്പ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ, എൽ. ഗണേഷൻ എം.പി എന്നിവരാണ് ഭരണകക്ഷി പിന്തുണ ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചത്. തമിഴ്നാട്ടിൽ അണ്ണാഡി.എം.കെ സർക്കാർ നിലനിൽക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും തുടർച്ചയായി തെരഞ്ഞെടുപ്പ് ജനങ്ങൾക്ക് നല്ലതല്ലെന്നും കന്യാകുമാരി എം.പി കൂടിയായ പൊൻ രാധാകൃഷ്ണൻ പറഞ്ഞു.
ബി.ജെ.പിയുടെ പിന്തുണയോടെ മാത്രമേ ഡി.എം.കെയെ നേരിടാൻ അണ്ണാഡി.എം.കെക്ക് സാധിക്കുകയുള്ളൂവെന്ന് എൽ. ഗണേഷൻ എം.പി പറഞ്ഞു. എന്നാൽ, ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കാൻ അണ്ണാഡി.എം.കെ അമ്മ വിഭാഗവും അണ്ണാഡി.എം.കെ പുരട്ച്ചി തൈലവി അമ്മ വിഭാഗവും തയാറായിട്ടില്ല.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്നും അവർ മാറ്റിനിർത്തപ്പെട്ട പാർട്ടിയല്ലെന്നും മന്ത്രി രാജേന്ദ്ര ബാലാജി പ്രതികരിച്ചു. രണ്ടില ചിഹ്ന കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ദിനകരന് പിന്തുണയുമായി 30ഒാളം എം.എൽ.എമാർ രംഗത്തെത്തിയത് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് പുറമെ ബി.ജെ.പിയെയും അലട്ടുന്നുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലും വിമതപക്ഷം നേതാവ് ഒ. പന്നീർസെല്‍വത്തിെൻറ നേതൃത്വത്തിലുമുള്ള രണ്ടു വിഭാഗങ്ങള്‍ക്കു പുറമെ ദിനകരെൻറ നേതൃത്വത്തിലുള്ള മൂന്നാം ഗ്രൂപ്പും ശക്തമായതിനാൽ ഇവരെ സ്വാധീനിക്കാനും ബി.ജെ.പി വിയർപ്പൊഴുക്കേണ്ടിവരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.