കോവിഡിനെ പിടിച്ചുകെട്ടാൻ ഈ മൂന്നു വഴികളേയുള്ളൂ- എയിംസ് മേധാവിക്കും ചിലത് പറയാനുണ്ട്
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗ കുതിപ്പുമായി പ്രതിദിനം മൂന്നു ലക്ഷത്തിനരികെ നിൽക്കുേമ്പാൾ എളുപ്പവഴികൾ ഇനിയും തേടരുതെന്ന മുന്നറിയിപ്പുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി. മഹാമാരികളുടെ രണ്ടാം ഘട്ടം ഏതുകാലത്തും ഇരട്ടി അപകടകരമായതായാണ് ചരിത്രമെന്ന് േഡാ. രൺദീപ് ഗുലേറിയ പറയുന്നു.
''നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു. ലോകം മുഴുക്കെ കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ പടരുന്നത് നാം അറിഞ്ഞതാണ്. ഇന്ത്യയിലെത്താനുള്ള സമയ താമസം മാത്രമായിരുന്നു പ്രശ്നം'' എൻ.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കൽ, ആൾക്കൂട്ടം വിലക്കൽ, വാക്സിനേഷൻ വേഗത്തിലാക്കൽ എന്നിവയാണ് ഗുലേറിയയുടെ ഭാഷയിൽ കോവിഡിനെ തടയാനുള്ള മൂന്നു മാർഗങ്ങൾ.
രോഗ വ്യാപനം അടിയന്തരമായി ചെറുത്തേ പറ്റൂ. ഇതിന് ടെസ്റ്റും ചികിത്സയും കൂട്ടി കൂടുതൽ രോഗികളുള്ള ഭാഗങ്ങൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണുകളാക്കണം. നേരത്തെ കോവിഡ് ബാധ കണക്കാക്കി ചുവപ്പ്, ഓറഞ്ച്, പച്ച സോണുകളാക്കി തിരിച്ചത് വീണ്ടും കൊണ്ടുവരണം. ആശുപത്രികളിൽ കൂടുതൽ ബെഡുകളും ഓക്സിജനും ലഭ്യമാക്കണം- എയിംസ് മേധാവി പറയുന്നു.
100 വർഷം മുമ്പ് രാജ്യത്ത് സമാനമായ മഹാമാരി വന്നപ്പോൾ രണ്ടാം തരംഗം അത്യപകടകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.