കെജ്രിവാളിനായി ‘എയിംസ്’ മെഡിക്കൽ ബോർഡ് വേണമെന്ന് കോടതി
text_fieldsന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പ്രമേഹ നിയന്ത്രണത്തിനായി ഇൻസുലിൻ ആവശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കാൻ ‘എയിംസ്’ മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്ന് ഡൽഹി കോടതി. അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശിച്ചതിൽനിന്നും വിഭിന്നമായ ഭക്ഷണമാണോ വീട്ടിൽനിന്നും കൊടുത്തയക്കുന്നത് എന്ന കാര്യവും പരിശോധിക്കണമെന്ന് ഇ.ഡി, സി.ബി.ഐ കേസുകൾക്കായുള്ള പ്രത്യേക ജഡ്ജി കാവേരി ബവേജ ഉത്തരവിൽ പറഞ്ഞു.
ഭാര്യയുടെ സാന്നിധ്യത്തിൽ തന്റെ ഡോക്ടറുമായി വിഡിയോ വഴി സംസാരിക്കാൻ അനുവദിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം കോടതി തള്ളി. ജയിലിൽ ഇൻസുലിൻ നൽകാത്തതിനാൽ തന്റെ പ്രമേഹനില അപകടകരമായ നിലയിൽ ഉയർന്നുവെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. കെജ്രിവാളിന് ആവശ്യമായ എല്ലാ ചികിത്സയും നൽകണമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. മാങ്ങ, ആലൂ പൂരി, മധുരമുള്ള വസ്തുക്കൾ തുടങ്ങിയവ എന്തിനാണ് ഹരജിക്കാരന്റെ കുടുംബം കൊടുത്തയക്കുന്നത് എന്ന കാര്യം വിലയിരുത്താൻ ഈ കോടതിക്കാവില്ല. ജയിൽനിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും കോടതി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.