കിടക്കക്ഷാമം പരിഹരിക്കാൻ എയിംസ് സർക്കാർ ആശുപത്രികൾ ഏറ്റെടുക്കുന്നു
text_fieldsന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിലെ ആശുപത്രികളിൽ റഫറൽ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് രണ്ട് ആശുപത്രികളെ ഏറ്റെടുക്കുന്നു. ഡൽഹി സർക്കാറിന്റെ ഇന്ദിരാഗാന്ധി ആശുപത്രി, ഡൽഹി മുൻസിപ്പാലിറ്റിയുടെ ആശുപത്രി എന്നിവയാണ് ഏറ്റെടുക്കുന്നത്.
റഫറൽ സംവിധാനത്തിലെ ഏറ്റവും മുകളിലുള്ള സ്ഥാപനമാണ് എയിംസ്. ഈ ആശുപത്രിയിലെ കിടക്കകളുടെ കുറവ് പരിഹരിക്കുന്നതിനാണ് രണ്ട് സ്ഥാപനങ്ങളെ ഏറ്റെടുത്തത്. അടുത്ത മാസം മുതൽ ഏറ്റെടുക്കൽ പ്രാവർത്തികമാകും.
ആശുപത്രിയുടെ കണക്കുകൾ പ്രകാരം അടിയന്തര ചികിത്സ ആവശ്യമുള്ള ശരാശരി 866 രോഗികൾ ദിവസേന എത്താറുണ്ട്. അതിൽ 50 ശതമാനത്തെ മാത്രമാണ് ദിവസവും അഡ്മിറ്റ് ചെയ്യാനാകുന്നത്. എയിംസിൽ സ്ഥിതി ഇതായിരിക്കെ, പല സർക്കാർ സ്ഥാപനങ്ങളിലും കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഈ സാചര്യങ്ങൾ കൂടി ഉപയോഗപ്പെടുത്താനാണ് എയിംസിലെ പല രോഗികളെയും ഈ രണ്ട് സ്ഥപനങ്ങളിലേക്ക് കൂടി വിന്യസിച്ചത്. എയിംസിൽ നിന്നുള്ള വിദഗ്ധരടക്കം ഈ ആശുപത്രിയികളിൽ എത്തി രോഗികളെ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.