ആശുപത്രികളോട് ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിനു കീഴിലെ വിവിധ ആശുപത്രികളോട് ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം. സോപ്പുകളും ഡോക്ടർമാർക്കുള്ള കോട്ടുകളും ബെഡുകളിൽ ഉപയോഗിക്കുന്ന ഷീറ്റുകളും ഖാദിയിൽ നിന്ന് വാങ്ങണമെന്നാണ് സർക്കാറിെൻറ നിർദ്ദേശം. ഇതിനായി 150 കോടിയുടെ ഒാർഡർ ഖാദിക്ക് സർക്കാർ നൽകുമെന്നാണ് റിപ്പോർട്ട്.
കേന്ദ്രസർക്കാറിന് കീഴിലെ എയിംസ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഇനി ഖാദിയുടെ ഉൽപ്പന്നങ്ങളാവും ഉപയോഗിക്കുക. പി.ജി.െഎ ചണ്ഡിഗഢ്, ജിപ്മർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു എന്നീ ആശുപത്രികളും ഇതിൽ ഉൾപ്പെടും. ഖാദി നിർമ്മിക്കുന്ന വിവിധ സോപ്പുകൾ, ബെഡ്ഷീറ്റുകൾ, കർട്ടനുകൾ, ഗൗണുകൾ എന്നിവയെല്ലാം ഉപയോഗിക്കാനാണ് ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം. ഖാദിയിൽ നിന്ന് വാങ്ങേണ്ട സാധനങ്ങളുടെ കാര്യത്തിൽ ഇത് സംബന്ധിച്ച് രൂപീകരിക്കുന്ന കമ്മറ്റി അന്തിമ തീരുമാനം എടുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കഴിഞ്ഞ വർഷം ഒ.എൻ.ജി.സി ഇന്ത്യൻ റെയിൽവേ തുടങ്ങിയ പൊതുമേഖല കമ്പനികളിൽ നിന്നും ഖാദിക്ക് ഒാർഡറുകൾ ലഭിച്ചിരുന്നു. ഇൗ വർഷം 35 ശതമാനത്തിെൻറ വളർച്ചയാണ് ഖാദി ലക്ഷ്യം വെക്കുന്നത്. ലക്ഷ്യം പൂർത്തീകരിക്കാൻ ആശുപ്രതികളിൽ നിന്ന് ലഭിക്കുന്ന 150 കോടിയുടെ ഒാർഡർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഖാദി ബോർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.