ആർ.എസ്.എസുമായുള്ള ചർച്ചയെ വിമർശിച്ച് എ.ഐ.എം.ഐ.എം
text_fieldsമുംബൈ: ആർ.എസ്.എസുമായി മുസ്ലിം സംഘടനകൾ നടത്തിയ ചർച്ചയെ തള്ളിപ്പറയുന്നതടക്കം ഒമ്പതിന പ്രമേയം പാസാക്കി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) ദേശീയ കൺവെൻഷൻ. ദലിത്, ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വെറുപ്പ് പ്രചാരണവും ആക്രമണങ്ങളും, ഏക സിവിൽ കോഡ്, ലവ് ജിഹാദിന്റെ മറവിലുള്ള കാടൻ നിയമങ്ങൾ തുടങ്ങിയവയെ എതിർത്തും തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ മുസ്ലിംകൾക്ക് സംവരണം ആവശ്യപ്പെട്ടുമാണ് പ്രമേയം. വംശഹത്യക്ക് മുറവിളികൂട്ടുന്ന ‘ധർമ സൻസദി’ന് എതിരെ നടപടിയെടുക്കാത്തത് ശക്തിപകരുകയും മുസ്ലിംകളെ അരക്ഷിതാവസ്ഥയിലാക്കുകയും ചെയ്യുന്നു.
ചില ‘വരേണ്യ’ ചിന്തകരോ സ്വയം പ്രഖ്യാപിത നേതാക്കളോ സ്വകാര്യ സംഘടനയായ ആർ.എസ്.എസുമായി കൂടിക്കാഴ്ച നടത്തി അവരെ സാധൂകരിക്കാൻ ശ്രമിക്കുകയാണ്. ആദ്യമായാണ് തെലങ്കാനക്ക് പുറത്ത് മജ്ലിസ് പാർട്ടി ദേശീയ കൺവെൻഷൻ നടത്തുന്നത്.
പാർട്ടി ദേശീയ തലത്തിൽ വളരുന്ന സാഹചര്യത്തിലാണ് മുംബൈയിൽ കൺവെൻഷൻ നടത്തിയതെന്ന് സംഘാടന ചുമതലയുള്ള ഔറംഗാബാദ് എം.പി ഇംതിയാസ് ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.