മോദി അസത്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറി ഉടമ -ഉവൈസി VIDEO
text_fieldsഹൈദരാബാദ്: അസത്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉടമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. കുട്ടികളുടേത് പോലെ മോദി കള്ളക്കഥകൾ ഉണ്ടാക്കുകയാണെന്നും തെരഞ്ഞെടുപ്പ് റാലിയിൽ ഉവൈസി ആരോപിച്ചു.
ബി.ജെ.പി തൊഴിൽ നൽകുന്നില്ല, പകരം നുണ പ്രചരിപ്പിക്കുന്നു. ആർട്ടിക്ക ിൾ 370ഉം 35 എഉം ഇല്ലാതാക്കുമെന്ന് അവർ പറയുന്നു. എന്നാൽ, നിലവിലെ ഭരണഘടന പ്രകാരം ബി.ജെ.പിക്ക് ഇത് സാധിക്കില്ല. മെഹ്ബൂബ മുഫ്തി സർക്കാറിൽ നിന്ന് ബി.ജെ.പി ഒാടിരക്ഷപ്പെട്ടു. എന്നാൽ, 370ാം വകുപ്പിനെതിരെ ഒന്നും ചെയ്യാൻ അവർക്ക് സാധിച്ചില്ലെന്നും ഉവൈസി പറഞ്ഞു.
ജമ്മു കശ്മീരിലെ ഇന്ത്യയിൽ ലയിപ്പിക്കുമെന്ന ബി.ജെ.പിക്ക് പ്രകടനപത്രികയിലെ വാഗ്ദാനം കളവാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ലൗ ജിഹാദിന്‍റെ പേരിൽ ആക്രമണം അഴിച്ചുവിട്ടപ്പോഴും പശുവിന്‍റെ പേരിൽ ആളുകൾ കൊല്ലപ്പെട്ടപ്പോഴും പ്രധാനമന്ത്രി മൗനത്തിലായിരുന്നു. ആ സമയത്ത് ഭരണഘടനാപരമായ ഉത്തരവാദിത്തം മോദി നിർവഹിച്ചില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.
ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ബി.ജെ.പി പറയുന്നു. ആചാരത്തിൽ മാറ്റം വരുത്താൻ അവർ സമ്മതമല്ല. ശബരിമലയെ സംരക്ഷിക്കുമെന്നും പറയുന്നു. എന്നാൽ, മുത്തലാഖ് വിഷയത്തിൽ എന്ത് കൊണ്ട് ഈ നിലപാട് ബി.െജ.പി സ്വീകരിക്കുന്നില്ല. ഇത് മതപരമായ വിഷയമല്ലേ എന്നും ഉവൈസി ചോദിച്ചു.
Video Courtesy: ThePrint
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.