മുസ്ലിമിനെ യു.പി ഉപ മുഖ്യമന്ത്രിയാക്കണമെന്ന നിബന്ധന നിഷേധിച്ച് എം.ഐ.എം യു.പി. അധ്യക്ഷൻ
text_fieldsലക്നോ: മുസ്ലിമിനെ യു.പി ഉപ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പുനൽകിയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്ത നിഷേധിച്ച് ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) സംസ്ഥാന ഘടകം. എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ ഷൗക്കത്തലിയാണ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്.
ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി കൈകോർക്കാൻ തയാറാണെന്ന് എ.ഐ.എം.ഐ.എം ദേശീയ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, അതിന് ഒരു മുസ്ലിമിനെ യു.പി ഉപ മുഖ്യമന്ത്രിയാക്കണമെന്ന നിബന്ധനയാണ് ഉവൈസി മുന്നോട്ടുവെച്ചത്.
നിലവിൽ ഓം പ്രകാശ് രാജ്ഭറിെൻറ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ചയുമായി ഉവൈസി സഖ്യമുണ്ടാക്കിയിരുന്നു. ഭാരതീയ വഞ്ചിത് സമാജ് പാർട്ടി, ഭാരതീയ മാനവ് സമാജ് പാർട്ടി, ജനത ക്രാന്തി പാർട്ടി, രാഷ്ട്ര ഉദയ് പാർട്ടി തുടങ്ങിയ ചെറുസംഘടനകളുടെ യൂനിയനാണ് ഭഗിദാരി സങ്കൽപ് മോർച്ച.
സംസ്ഥാന ഉപ മുഖ്യമന്ത്രി സ്ഥാനം മുസ്‌ലിംകൾക്കായി നീക്കിവക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസിം വഖാർ ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ്, ബഹുജൻ സമാജ്‌വാദി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ചെറിയ കക്ഷികളുമായി സമാജ്‌വാദി പാർട്ടി സഖ്യമുണ്ടാക്കുമെന്ന അഖിലേഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.