മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്‍ നേതാവ് വെടിയേറ്റു മരിച്ചു
text_fieldsപട്‌ന: ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് ബിഹാറിൽ വെടിയേറ്റു മരിച്ചു. ഗോപാൽഗഞ്ച് ജില്ലയിലെ പ്രമുഖ നേതാവ അബ്ദുൽ സലാം ആണ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
റെയിൽവേ സ്റ്റേഷനിലേക്ക് ബന്ധുവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ നാലംഗ സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
2022 നവംബറിൽ ഗോപാൽഗഞ്ച് നിയമസഭ സീറ്റിൽ അബ്ദുൽ സലാം മത്സരിച്ചിരുന്നു. കുറ്റവാളികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഗോപാൽഗഞ്ച് പൊലീസ് സുപ്രണ്ട് സ്വർണ് പ്രഭാത് അറിയിച്ചു.
ഞങ്ങളുടെ നേതാക്കൾ മാത്രം അക്രമത്തിനിരയാകുന്നു -ഉവൈസി
സംഭവത്തിൽ ബിഹാർ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ഡിസംബറിൽ പാർട്ടിയുടെ സിവാൻ ജില്ലാ പ്രസിഡന്‍റ് ആരിഫ് ജമാലിനെ വെടിവെച്ച് കൊന്നു. നിതീഷ് കുമാർ, സ്വന്തം കസേര സംരക്ഷിക്കുന്ന കളി കഴിഞ്ഞെങ്കിൽ ഈ വിഷയത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കണം -ഉവൈസി പറഞ്ഞു. ഞങ്ങളുടെ നേതാക്കൾ മാത്രം അക്രമത്തിനിരയാകുന്നു. അവരുടെ കുടുംബത്തിന് നീതി ലഭിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സംഭവത്തിൽ വിശദമായ പൊലീസ് അന്വഷണം നടത്തണമെന്ന് എ.ഐ.എം.ഐ.എം ബിഹാർ വക്താവ് ആദിൽ ഹസൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.