തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രതിഷേധ റാലി; എ.ഐ.എം.ഐ.എം എം.എൽ.എക്കും മകനും എതിരെ കേസ്
text_fieldsഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് എ.ഐ.എം.ഐ.എം നേതാവും ചാർമിനാർ എം.എൽ.എയുമായ മുംതാസ് അഹമ്മദ് ഖാനും മകൻ ഇംതിയാസ് ഖാനുമെതിരെ കേസ്. ഇവരെ കൂടാതെ പാർട്ടി പ്രവർത്തകർക്കുമെതിരെയും മൊഗൽപുര പൊലീസ് കേസെടുത്തു.
പാർട്ടി നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന രണ്ട് വർഷം മുമ്പ് ഹുസൈനിയലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശനിയാഴ്ച രാത്രി ഇംതിയാസ് ഖാനെ കമീഷണറുടെ ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.എൽ.എയും മകനും ഇരുന്നൂറോളം പാർട്ടി പ്രവർത്തകരും ഹുസൈനിയലം പൊലീസ് സ്റ്റേഷനിലേക്ക് റാലി നടത്തി. റാലി തടയാൻ പൊലീസ് ശ്രമിച്ചു.
അതിനിടെ, മണ്ഡലത്തിലെ വരണാധികാരിയുടെ അനുമതിയില്ലാതെ എം.എൽ.എയും മകനും പ്രവർത്തകരും നിയമവിരുദ്ധമായ റാലി നടത്തിയെന്നും തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മൊഗൽപുരയിലെ എ.എസ്.ഐ രംഗനായകുലു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയെ തുടർന്നാണ് മൊഗൽപുര പൊലീസ് തെറ്റായ സംഘം ചേരൽ, പരസ്യമായ അനുസരണക്കേട് എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. മൊഗൽപുര എസ്.ഐ മുഹമ്മദ് നയീം ആണ് കേസ് അന്വേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.