മതസൗഹാർദം തകർക്കുന്ന പരാമർശം; എ.ഐ.എം.ഐ.എം നേതാവിനെതിരേ കേസെടുത്ത് യു.പി പൊലീസ്
text_fieldsലഖ്നൗ: മതസൗഹാർദം തകർക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ ഷൗക്കത് അലിക്കെതിരെ യു.പി പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച സംഭാലിൽ നടന്ന റാലിയിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയതെന്ന് പൊലീസ് പറയുന്നു.
അർച്ചിത് അഗർവാൾ എന്നയാളാണ് ഷൗക്കത് അലിക്കെതിരെ പരാതി നൽകിയതെന്ന് എസ്.പി ചക്രേഷ് മിശ്ര വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ (മതം, വംശം, ജന്മസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക), 295 എ (മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി) എന്നിവ പ്രകാരമാണ അലിക്കെതിരെ കേസെടുത്തിരിക്കുന്നത്.
'832 വര്‍ഷം മുസ്ലീങ്ങളാണ് ഹിന്ദുക്കളെ ഭരിച്ചത്. അന്നെല്ലാം ഇവര്‍ 'ജി ഹുസൂര്‍' എന്ന് പറഞ്ഞ് കൈയ്യും കെട്ടി നില്‍ക്കുമായിരുന്നു. മുസ്ലീങ്ങള്‍ എത്ര വിവാഹം കഴിച്ചാലും, എല്ലാ ഭാര്യമാരേയും ബഹുമാനിക്കാറുണ്ട്. പക്ഷേ ഹിന്ദുക്കള്‍ ഒരാളെ വിവാഹം കഴിക്കും, എന്നിട്ട് മൂന്ന് വെപ്പാട്ടികളും വയ്ക്കും. ഹിന്ദുക്കള്‍ ഭാര്യമാരേയും ബഹുമാനിക്കില്ല, വെപ്പാട്ടികളേയും ബഹുമാനിക്കില്ല'എന്നാ യിരുന്നു ഷൗക്കത്ത് അലിയുടെ പരാമര്‍ശം. ബി.ജെ.പി ദുർബലമാകുമ്പോഴെല്ലാം അതിന്റെ നേതാക്കൾ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തുന്നുണ്ടെന്നും ഷൗക്കത് അലി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.