അഭിഭാഷകൻ രാജീവ് ധവാൻ തന്നെയെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്
text_fieldsന്യൂഡൽഹി: ബാബരി ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധിയിൽ പുനഃപരിശോധനാഹരജി സമർപ്പിക്കൽ ഉൾപ്പെടെയുള്ള നിയമ പേ ാരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും അഭിഭാഷകനായി രാജീവ് ധവാൻ തന്നെ തുടരുമെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് (എ.ഐ.എം.പി.എൽ.ബി) വ്യക്തമാക്കി.
ജംഇയ്യതുൽ ഉലമായേ ഹിന്ദ് തങ്ങളുടെ അഭിഭാഷകനായ രാജീവ് ധവാനെ പുനഃപരിശോധന ഹരജി സമർപ്പിക്കുന്നതുൾപ്പെടെ ബാബരി കേസ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് നീക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭിഭാഷകനായി രാജീവ് ധവാൻ തന്നെ തുടരുമെന്ന വിശദീകരണവുമായി എ.ഐ.എം.പി.എൽ.ബി സെക്രട്ടറി മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി രംഗത്തു വന്നത്.
‘‘രാജീവ് ധവാൻ എല്ലായ്പ്പോഴും ഐക്യത്തിെൻറയും നീതിയുടെയും അടയാളമാണ്. അദ്ദേഹത്തിെൻറ നേതൃത്വത്തിലും മാർഗനിർദേശത്തിലും വ്യക്തിനിയമ ബോർഡ് പ്രവർത്തനം തുടരും.’’മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി പറഞ്ഞു. രാജീവ് ധവാെൻറ സത്യസന്ധവും അസാമാന്യവും അതുല്യവുമായ പ്രയത്നത്തോട് ബോർഡ് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാബരി ഭൂമി കേസിൽ നിന്ന് തന്നെ ഒഴിവാക്കിയതായി ഫേസ്ബുക്കിലൂടെയാണ് രാജീവ് ധവാൻ അറിയിച്ചത്. സുന്നി വഖഫ് ബോർഡിനും മറ്റ് മുസ്ലിം കക്ഷികൾക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. നിരാശയില്ലാതെ നടപടി അംഗീകരിച്ച് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ടെന്നും കേസുമായോ പുനഃപരിശോധനാ അപേക്ഷയുമായോ ഇനി ബന്ധമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അനാരോഗ്യം കാരണം കേസിന്‍റെ ചുമതലകളിൽനിന്ന് നീക്കിയെന്നാണ് തന്നെ അറിയിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.