ഇന്ത്യയിൽ ഒാേട്ടാ ചാർജിനേക്കാൾ കുറവാണ് വിമാനക്കൂലിയെന്ന് വ്യോമയാന മന്ത്രി
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ വിമാന നിരക്കുകൾ ഒാേട്ടാ ചാർജിനെക്കാളും കുറഞ്ഞുവെന്ന് വ്യോമയാനമന്ത്രി ജയന്ത് സിൻഹ. ഇൻഡോർ െഎ.എം.എ നടത്തിയ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്.
ഇന്ന് ഒാേട്ടാ ചാർജിനേക്കാൾ കുറവാണ് വിമാനക്കൂലി. ചിലർ താൻ പറയുന്നത് വിഢ്ഡിത്തമാണെന്ന് അഭിപ്രായപ്പെടും. എന്നാൽ ഇത് സത്യമാണെന്ന് ജയന്ത് സിൻഹ പറഞ്ഞു. നിലവിൽ ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പോവാൻ വിമാനത്തിൽ കിലോ മീറ്ററിന് അഞ്ച് രൂപ മാത്രമേ ചെലവ് വരു. എന്നാൽ ഒാേട്ടാറിക്ഷയിൽ യാത്ര ചെയ്യുകയാണെങ്കിൽ ഏകദേശം എട്ട് രുപ വരെ ചെലവ് വരുമെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാവുന്ന ലോകരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ വിമാനയാത്രികരുടെ എണ്ണം 11 കോടിയിൽ നിന്ന് 20 കോടിയായി വർധിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം 100 കോടി ആക്കുകയാണ് സർക്കാറിെൻറ ലക്ഷ്യെമന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.