ബാലാക്കോട്: കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ലെന്ന് വ്യോമസേന
text_fieldsകോയമ്പത്തൂർ: ബാലാക്കോട് വ്യോമാക്രമണത്തിൽ എത്രപേർ മരിച്ചുവെന്ന കണക്ക് എടുത്തിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ബി.എസ് ധനോവ. ഞങ്ങൾ ലക്ഷ്യത്തിൽ തന്നെ ആക്രമിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ല. കൊല് ലപ്പെട്ടവരുടെ കണക്കിൽ കൃത്യത വരുത്തേണ്ടത് വ്യോമസേനയല്ല, സർക്കാറാണ്. എത്രപേർ കൊല്ലപ്പെട്ടു എന്നതല്ല സേന നോക്കുന്നത്, ആക്രമണം ലക്ഷ്യത്തിലെത്തിയോ ഇല്ലയോ എന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരു ലക്ഷ്യത്തെ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നടപ്പാക്കിയിരിക്കും. ഇന്ത്യൻ വ്യോമസേന കാട്ടിലാണ് േബാംബിട്ടതെങ്കിൽ എന്തിനാണ് പാക് പ്രധാനമന്ത്രി പ്രതികരിച്ചതെന്നും ധനോവ ചോദിച്ചു.
മിഗ് 21 ശേഷിയുള്ള വിമാനമാണ്. നല്ല റഡാർ സംവിധാനം, എയർ ടു എയർ മിസൈൽ, മികച്ച ആയുധ സംവിധാനങ്ങൾ എന്നിവ അതിലുണ്ട്. വിങ് കമാൻഡർ അഭിനന്ദൻ ഇനി പറക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിെൻറ ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും തീരുമാനിക്കുക. അതുകൊണ്ടാണ് അദ്ദേഹത്തെ ആരോഗ്യ പരിശോധനകൾക്ക് വിധേയനാക്കിയത്. ചികിത്സ ആവശ്യമാണെങ്കിൽ അത് നൽകും. ആരോഗ്യം വീണ്ടെടുത്താൽ വീണ്ടും യുദ്ധവിമാനത്തിെൻറ കോക്പിറ്റിൽ അദ്ദേഹത്തെ കാണാൻ സാധിക്കും -വ്യോമസേനാ മേധാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.