വ്യോമ, നാവികസേന മേധാവികൾക്ക് ഇനി സെഡ് പ്ലസ് കാറ്റഗറി സുരക്ഷ
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ വ്യോമ, നാവികസേന മേധാവികളുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്.
ആഭ്യന്തര മന്ത്രാലയത്തിെൻറ യോഗത്തിന് ശേഷമാണ് വ്യോമസേന മേധാവി എയർ ചീഫ് മാർഷൻ ബ്രിന്ദേർ സിങ് ദാനോക്കും നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാൻബക്കും സെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ നൽകാൻ നിർദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറങ്ങിയ സമയം മുതൽ ഇരുവർക്കും അധിക സുരക്ഷ ഒരുക്കണമെന്നാണ് കേന്ദ്രസർക്കാർ ഡൽഹി പൊലീസിന് നൽകിയിരിക്കുന്ന നിർദേശം.
രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ സംവിധാനമാണ് സെഡ് പ്ലസ് കാറ്റഗറി. 10 എൻ.എസ്.ജി കമാൻഡോകൾ ഉൾപ്പെട 55 പേരാണ് സെഡ് പ്ലസ് കാറ്റഗറിയിൽ സുരക്ഷയൊരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.