ഹണിട്രാപ്പ്: വിവരങ്ങൾ ചോർത്തിയ വ്യോമേസന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയ മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ വ്യോമസേനാ ആസ്ഥാനത്തെ ഗ്രൂപ്പ് ക്യാപ്റ്റനാണ് അറസ്റ്റിലായത്. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.
ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും രഹസ്യ വിവരങ്ങൾ വനിതാസുഹൃത്തുമായ പങ്കുവെച്ചുവെന്നാണ് ആരോപണം. ഇയാൾ ഹണിട്രാപ്പിൽ കുരുങ്ങിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിെൻറ പതിവ് പരിശോധനയിലാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്.
നിർണായക രേഖകളിൽ എന്തൊക്കെയാണ് ചോർന്നതെന്ന് പരിശോധിച്ചു വരികയാണ്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, അറസ്റ്റിനെപ്പറ്റി വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് ൈസനികർക്ക് കർശന നിയന്ത്രണമുണ്ട്. ൈസനികരുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തുന്ന പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനും യൂണിഫോമിൽ നിൽക്കുന്ന ഫോേട്ടാകൾ പോസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.