Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ വിതരണം...

നോട്ട്​ വിതരണം വേഗത്തിലാക്കാൻ വ്യോമസേന വിമാനങ്ങളും

text_fields
bookmark_border
നോട്ട്​ വിതരണം വേഗത്തിലാക്കാൻ വ്യോമസേന വിമാനങ്ങളും
cancel

ന്യൂഡൽഹി: പുതിയ നോട്ടുകൾ ബാങ്കുകളിൽ എത്തിക്കുന്നത് വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്​ടറുകളും ഉപയോഗിക്കും. ഇതിലൂടെ പുതിയ നോട്ടുകളെത്തിക്കാനുള്ള കാലതാമസം 21 ദിവസത്തിൽ നിന്ന്​ ആറ്​ ദിവസമായി കുറക്കാൻ കഴിയു​െമന്നാണ്​ പ്രതീക്ഷ. നഗരങ്ങൾക്കു പുറമെ ഗ്രാമപ്രദേശങ്ങളിലും പുതിയ നോട്ടുകൾ എത്രയും വേഗം എത്തിക്കാനാണ്​ സർക്കാർ ശ്രമിക്കുന്നത്​.

നിലവിൽ പ്രസുകളിൽ നിന്ന്  പുതിയ നോട്ടുകൾ ബാങ്കുകളിലെത്തിക്കാൻ 21 ദിവസമെടുക്കും. വ്യോമസേന വിമാനങ്ങളുടെയും ​െഹലികോപ്​ടറു​കളുടെയും സഹായം ലഭിച്ചാൽ ആറു ദിവസം കൊണ്ട് നോട്ടുകൾ ബാങ്കുകളിൽ എത്തിക്കാൻ സാധിക്കും. നഗരപ്രദേശങ്ങളിൽ അടുത്ത ആഴ്​ചയോടെ നോട്ട് പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം രാജ്യത്തെ നോട്ട്​ പ്രതിസന്ധി തരണം ചെയ്യാൻ 2017 ജനുവരി 15 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ്​ കരുതുന്നത്​.

നോട്ട് പിന്‍വലിച്ചതിലൂടെ നേട്ടമുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്​. പിൻവലിച്ച നോട്ടുകളിൽ ഭൂരിഭാഗവും ബാങ്കുകളിൽ തിരികെയെത്തിയിട്ടില്ലെന്നാണ്​ സർക്കാർ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:500 and 1000 Rsdemonetisation
News Summary - air force planes to dispense new currency notes
Next Story