വിമാനമാർഗം കൊണ്ടുപോയത് 610 ടൺ പുതിയ നോട്ടുകൾ
text_fieldsന്യൂഡൽഹി: നോട്ട് നിരോധനം നടപ്പാക്കിയശേഷം 610 ടൺ പുതിയ നോട്ടുകൾ വിമാനമാർഗം കൊണ്ടുപോയതായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അരൂപ് റാഹ. സി 130എസ്, സി 17എസ് ഉൾപ്പെടെയുള്ള സൈനിക വിമാനങ്ങളിൽ രാജ്യത്തെ നാല് സ്ഥലങ്ങളിൽനിന്ന് നോട്ടുകൾ കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.
പുതിയ നോട്ട് ജനങ്ങളിലെത്തിക്കുന്നതിനുള്ള സർക്കാറിെൻറ ശ്രമങ്ങളെ സേനയും പൂർണമായി സഹായിച്ചു. കേന്ദ്ര സർക്കാറിെൻറ വലിയ ഉദ്യമമായിരുന്നു ഇത്. ജനങ്ങളുടെ ക്ലേശം പരിഹരിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചെന്നും റാഹ വ്യക്തമാക്കി.
ഇൗമാസം 31നാണ് അരൂപ് റാഹ സർവീസിൽ നിന്ന് വിരമിക്കുന്നത്. നവംബർ എട്ടിനാണ് വിനിമയത്തിൽ 86 ശതമാനമുള്ള 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
പുതിയ നോട്ടുകൾ വിനിമയം ചെയ്യുന്നതിന് കാലതാമസം നേരിട്ട സാഹചര്യത്തിലാണ് പണമെത്തിക്കുന്നതിന് വ്യോമസേനയുടെ സേവനം സർക്കാർ തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.