Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാ​ങ്കേതിക തകരാർ;...

സാ​ങ്കേതിക തകരാർ; വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

text_fields
bookmark_border
Apache Helicopter
cancel

ന്യൂഡൽഹി: മധ്യപ്രദേശിലെ ഭിന്ദിൽ വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. ഹെലികോപ്റ്ററിന് സാ​ങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അടിയന്തര ലാന്റിങ് നടത്തിയത്.

പൈലറ്റിന്റെ ​ശ്രദ്ധമൂലം വൻ അപകടം ഒഴിവായെന്ന് വ്യോമസേനാ അധികൃതർ വ്യക്തമാക്കി.

പതിവ് പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റിന് സാ​ങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്നാണ് അപ്പാച്ചെ എഎച്ച്-64 ഹെലികോപ്റ്റ മധ്യപ്രദേശിലെ ഭിന്ദിന് സമ്പം അടിയലന്തരമായി ഇറക്കിയത്. ഹെലികോപ്റ്റിലുള്ള എല്ലാ ജീവനക്കാരും കോപ്റ്ററും സുരക്ഷിതമാണ. സാ​ങ്കേതിക തകരാർ പരിഹരിക്കുന്നതിനായി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. -വ്യോമസേന ട്വീറ്റിൽ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും ആധുനികമായ ബഹുമുഖ കോംപാക്ട് ഹെലികോപ്റ്ററാണ് എ.എച്ച് 64 അപ്പാച്ചെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopterAir Force
News Summary - Air Force's Apache Helicopter Makes Precautionary Landing In Madhya Pradesh
Next Story