Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 4:18 PM IST Updated On
date_range 5 March 2019 11:29 AM ISTജോധ്പൂരിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു
text_fieldsbookmark_border
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു. മിഗ് -27 എന്ന യുദ്ധവിമാനമാണ് േജാധ്പൂരിലെ വയലിനു സമീപം തകർന്നത്. പതിവ് പരിശീലന പറക്കലിനിടെയാണ് സംഭവം. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഉണങ്ങി വരണ്ട വയലിൽ തീപടർന്നത് കണ്ട ഗ്രാമവാസികളാണ് അധികൃതരെ വിവരമറിയിച്ചത്.
സോവിയറ്റ് കാലഘട്ടത്തിലുള്ള മിഗ് -27 1980 കളിലാണ് ഇന്ത്യ വാങ്ങുന്നത്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യ മിഗ്- 27െൻറ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story