നാട്ടിലെത്താൻ എയർ ഇന്ത്യയും റെയിൽവേയും ഈടാക്കുന്നത് കൊള്ളനിരക്ക്
text_fieldsന്യൂഡൽഹി: കോവിഡിനെ തുടർന്ന് എല്ലാം വിട്ടെറിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരിൽനിന്ന് കേന്ദ്ര സർക്കാറിെൻറ തീവെട്ടിക്കൊള്ള. പ്രവാസികളിൽനിന്ന് എയർ ഇന്ത്യയും അന്തർ സംസ്ഥാന മലയാളികളിൽനിന്ന് റെയിൽവേയും ഈടാക്കുന്നത് അമിതനിരക്ക്. വിമാനം വിദേശത്തേക്കും തിരിച്ചും പറക്കുന്നതിെൻറ ചെലവും ലാഭവും ചേർത്ത തുകയാണ് പ്രവാസികളിൽനിന്ന് ടിക്കറ്റ് ചാർജായി പിടിച്ചുപറിക്കുന്നത്. ഗൾഫിലേക്ക് കുറഞ്ഞത് 13,000 രൂപയും അമേരിക്കയിലേക്ക് ഒരു ലക്ഷവുമാണ്. ഇതിെൻറ മൂന്നിരട്ടി വരെ കൊടുക്കേണ്ട സ്ഥിതിയാണ് ‘രക്ഷാദൗത്യ’ത്തിൽ.
ഡൽഹിയിൽനിന്ന് സംസ്ഥാനങ്ങളിലേക്ക് ഓടുന്ന പ്രത്യേക ട്രെയിനുകളും കഴുത്തറപ്പനാണ്. നാമമാത്ര ഭക്ഷണമടക്കമുള്ള സൗകര്യങ്ങളോടെയാണ് ഓടിക്കുന്നെതങ്കിലും രാജധാനിയെക്കാൾ കൂടിയ നിരക്കാണ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് നിരക്ക് ഉയരുന്ന രീതിയാണ് ‘ഡൈനാമിക് െഫയർ’. ഉത്സവ സീസണിലാണ് ഇത് ഏർപ്പെടുത്താറ്. 20 ശതമാനം വീതമുള്ള അഞ്ച് ക്ലസ്റ്ററുകളാക്കിയാണ് ടിക്കറ്റ് വിൽപന. ഒാരോ 20 ശതമാനവും പൂർത്തിയാക്കി അടുത്ത ക്ലസ്റ്ററിലേക്ക് കടക്കുേമ്പാൾ 10 ശതമാനം വീതം നിരക്ക് വർധിക്കും. അവസാന ക്ലസ്റ്ററിലെ ടിക്കറ്റ് വാങ്ങാൻ സാധാരണ നിരക്കിെൻറ നേർപകുതി അധികം നൽകേണ്ടിവരും. ഒരേ ട്രെയിനിൽ ഒരേ സ്ഥലത്തേക്ക് വ്യത്യസ്ത നിരക്ക് നൽകേണ്ടി വരും.
വിമാന ടിക്കറ്റിനെക്കാൾ ഉയർന്ന തുകക്കാണ് പലരും ട്രെയിൻ ടിക്കറ്റെടുത്തത്. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ത്രീ ടയർ എ.സിക്ക് 3865 രൂപയാണ്. സെക്കൻഡ് ക്ലാസ് എ.സിക്ക് 5,680 രൂപയും. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് അവസാന ഘട്ടത്തിൽ റെയിൽവേ വിറ്റത് 7010 രൂപക്ക്. ആളകലം പാലിക്കാൻ ഒറ്റ സീറ്റും ഒഴിച്ചിടുന്നില്ല. അത്യാവശ്യക്കാരാകട്ടെ, നിവൃത്തിയില്ലാതെ ഒാൺലൈനിൽ ബുക്ക് ചെയ്തതോടെ മിനിറ്റുകൾക്കകം ട്രെയിൻ ‘ഹൗസ് ഫുൾ’. ലോക്ഡൗൺ കൊള്ള അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.