Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യ...

എയർ ഇന്ത്യ ജീവനക്കാർക്ക്​ മാധ്യമങ്ങളോട്​ സംസാരിക്കുന്നതിന്​ വിലക്ക്​

text_fields
bookmark_border
എയർ ഇന്ത്യ ജീവനക്കാർക്ക്​ മാധ്യമങ്ങളോട്​ സംസാരിക്കുന്നതിന്​ വിലക്ക്​
cancel

ന്യൂഡൽഹി: ജീവനക്കാരെ​ മാധ്യമങ്ങളോട്​ സംസാരിക്കുന്നതിൽ നിന്ന്​ വിലക്കി എയർ ഇന്ത്യ. കമ്പനിയിൽ നിലനിൽക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ്​ പുതിയ നിർദേശം നൽകിയിരിക്കുന്നത്​. എയർ ഇന്ത്യയുടെ പ്രസിഡൻറ്​ അമൃത സിങ്ങാണ്​ ഇക്കാര്യം നോട്ടീസിലൂടെ ജീവനക്കാരെ അറിയിച്ചത്​.

ചില ഉദ്യോഗസ്ഥർ യൂനിഫോം ധരിച്ച്​​ കമ്പനിയെ മോശമാക്കി മാധ്യമങ്ങളോട്​ സംസാരിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടു​ണ്ടെന്നും അത്​ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അമൃത സരൺ ഇക്കാര്യത്തിൽ മാധ്യമങ്ങളോട്​ പ്രതികരിച്ചു.

സമൂഹ മാധ്യമങ്ങളിൽ ഇനി എന്തെങ്കിലും തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതിന്​ മുമ്പ്​ കമ്പനിയുടെ മാനേജിങ്​ ഡയറക്​ടറോട്​ അനുവാദം വാങ്ങണം. ഇനി ഇതുപോലുള്ള സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ശക്​തമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി കുറിപ്പിലൂടെ ജീവനക്കാരോട്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaair india flightAir India Staff
News Summary - Air India asks employees not to speak to media-india news
Next Story