Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹയാത്രികയുടെ ദേഹത്ത്...

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ

text_fields
bookmark_border
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ
cancel

ന്യൂഡൽഹി: സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യയുടെ സി.ഇ.ഒ കാംബൽ വിൽസൺ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വിമാനത്തിൽ മദ്യം വിതരണം ചെയ്തതിലടക്കം വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ഒരു പൈലറ്റിനും നാല് കാബിൻ ക്രൂ അംഗങ്ങൾക്കും കാണിക്കൽ നോട്ടീസ് അയച്ചതായും ഇവരെ ചുമതലയിൽ നിന്ന് നീക്കം ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു.

ശനിയാഴ്ച പ്രതി ശങ്കർ മിശ്രയെ ബംഗളൂരുവിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവംബർ 26 നാണ് കേസിനാസ്പദമായ സംഭവം ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. തുടർന്ന് യാത്രക്കാരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CEOair india
News Summary - Air India de-rosters 1 pilot, 4 crew, CEO 'regrets' urination onboard incident
Next Story