ലണ്ടൻ ഹോട്ടലിൽ എയർ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം
text_fieldsന്യൂഡൽഹി: എയർ ഇന്ത്യയുടെ എയർ ഹോസ്റ്റസിനെതിരെ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസൺ റെഡ് ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
ക്യാബിൻ ക്രൂ അംഗത്തിന്റെ മുറിയിൽ കയറി പ്രതി എയർ ഹോസ്റ്റസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന എയർ ഹോസ്റ്റസ് ഉണർന്ന് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. എയർ ഹോസ്റ്റസിന്റെ നിലവിളി കേട്ട് അവിടേക്ക് എയർ ഇന്ത്യയിലെ മറ്റ് ജീവനക്കാർ ഓടിയെത്തി. സഹപ്രവർത്തകരെ കണ്ട പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഹോട്ടൽ ജീവനക്കാർ പ്രതിയെ പിടിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയർ ഹോസ്റ്റസ് ഇന്ത്യയിലേക്ക് മടങ്ങും.
സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഞങ്ങളുടെ ജീവനക്കാരിക്കെതിരെയുണ്ടായ അക്രമത്തിൽ വളരെ വേദനാജനകരാണ്. സംഭവത്തിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ഹോട്ടൽ മാനേജ്‌മെന്റുമായി സഹകരിച്ച് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.