'ഒന്നാം തിയതി ശമ്പളം കിട്ടി' അമ്പരപ്പിൽ എയർ ഇന്ത്യ ജീവനക്കാർ
text_fieldsന്യൂഡൽഹി: മാസത്തിന്‍റെ ആദ്യദിവസം തന്നെ ശമ്പളം വന്നതിന്‍റെ അമ്പരപ്പിൽ എയർ ഇന്ത്യ ജീവനക്കാർ. 2017 ന് ശേഷം ആദ്യമായാണ് മാസത്തിലെ ആദ്യ ദിവസം തന്നെ ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജീവനക്കാർക്ക് ഒന്നാം തിയതി ശമ്പളം ലഭിക്കുന്നത്.
'ഇതിനെ ടാറ്റ ഇഫ്ക്ട് എന്ന് വിളിച്ചോളൂ' എന്നാണ് ഒരു ജീവനക്കാരൻ ഇക്ണോമിക് ടൈംസിനോട് പ്രതികരിച്ചത്.
ഏതാനും വർഷങ്ങളായി മാസത്തിന്റെ ഏഴാമത്തെയോ പത്താമത്തെയോ ദിവസത്തിലാണ് ജീവനക്കാർക്ക് ശമ്പളം കിട്ടാറുള്ളത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ മുന്തിയ പരിഗണനയാണ് കമ്പനി നൽകുന്നതെന്നും ആഭ്യന്തര വിഷയങ്ങളിൽ പ്രതികരണത്തിനില്ലെന്നുമാണ് വിമാനക്കമ്പനിയുടെ നിലപാട്.
എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിൽക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിനു പിന്നാലെ വിമാനക്കമ്പനിയെ വാങ്ങാനുള്ള താൽപര്യപത്രം ടാറ്റ ഗ്രൂപ്പ് സമർപ്പിച്ചിരുന്നു. സ്‌പൈസ് ജെറ്റും താത്പര്യം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.