ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വിളക്കുകാലിൽ ഇടിച്ചു; യാത്രക്കാർ സുരക്ഷിതർ
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈദ്യുത വിളക്കുകാലിൽ ഇടിച്ചു. ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടമായ വിമാനം റൺവേയിലെ വിളക്കുകാലിൽ ഇടിക്കുകയായിരുന്നു. 64 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ദോഹയിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപെട്ടത്. വൈകീട്ട് 5.50ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. നിയന്ത്രണം നഷ്ടമായ വിമാനത്തിന്‍റെ വലത് ചിറക് ഹൈമാസ്റ്റ് ലൈറ്റിന്‍റെ തൂണിൽ ഇടിക്കുകയായിരുന്നു.
Andhra Pradesh: An Air India Express flight hits an electric pole while landing at Vijayawada International Airport in Gannavaram. "All 64 passengers on board the flight and the crew are safe," says airport director G Madhusudan Rao. pic.twitter.com/yFaLMWlXHE
— ANI (@ANI) February 20, 2021
അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.