കൊറോണ: 324 യാത്രക്കാരുമായി ചൈനയിൽ നിന്ന് ആദ്യ വിമാനമെത്തി
text_fieldsന്യൂഡൽഹി: ചൈനയിലെ കൊറോണ ബാധിത മേഖലയായ വുഹാനിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനമെത്തി. എയർ ഇന് ത്യയുടെ ബോയിങ് 747 വിമാനം ഇന്ന് രാവിലെയാണ് ഡൽഹിയിൽ ലാൻഡ് ചെയ്തത്. 324 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്. വി മാനത്തിൽ 42 മലയാളികളുമുണ്ട്.
വിമാനത്തിലെ യാത്രക്കാരിൽ ഭൂരിപക്ഷവും ചൈനയിൽ നിന്നുള്ള വിദ്യാർഥികളാണ്. 324 പേരില്‍ 211 പേരും വിദ്യാര്‍ഥികളാണ്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും.ഇവരെ ഹരിയാനയിലെ മാനേസറിലെ ഐസോലേഷൻ ക്യാമ്പിലേക്ക് മാറ്റും. സൈന്യത്തിെൻറ നേതൃത്വത്തിലാണ് ഐസോലേഷൻ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. 14 ദിവസമായിരിക്കും ഇവർ ഐസോലേഷൻ ക്യാമ്പിൽ കഴിയുക.
ഡൽഹി വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് അതോറിറ്റി, സൈന്യത്തിെൻറ മെഡിക്കൽ സംഘം എന്നിവർ യാത്രക്കാരെ പരിശോധിക്കും. ഇതിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ബി.എച്ച്.ഡി.സി ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെയാണ് ഹരിയാനയിലെ സൈന്യത്തിെൻറ ഐസോലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.