ന്യൂയോർക്കിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; വഴിതിരിച്ച് ഡൽഹിയിൽ ഇറക്കി
text_fieldsന്യൂഡൽഹി: മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി.
വിമാനം സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. പുലർച്ചെ രണ്ടിനാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെട്ടത്. യാത്രമധ്യേയാണ് ബോംബ് ഭീഷണിയുണ്ടാകുന്നത്. ഉടൻ തന്നെ വിമാനം തിരിച്ച് ഡൽഹിയിലേക്ക് പറന്നു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനം പരിശോധനക്കായി മാറ്റി. മറ്റു വിവരങ്ങളൊന്നും ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല.
വിമാനത്തിൽ എത്ര യാത്രക്കാരുണ്ടെന്നോ, എന്ത് തരം ഭീഷണിയാണ് ഉണ്ടായതെന്നോ ഉൾപ്പെടെയുള്ള കാര്യങ്ങളൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം ട്രിച്ചിൽനിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിര തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം സുരക്ഷിതമായി തിരിച്ചിറക്കിയിരുന്നു.
ലാൻഡിങ് ഗിയർ പ്രശ്‌നത്തെ തുടർന്നാണ് താഴെയിറങ്ങാൻ പറ്റാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. ട്രിച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് ശ്രദ്ധയിൽപെട്ടത്. തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ്ങിന് ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.