കാബൂളിൽനിന്ന് 78 പേരുമായി എയർഇന്ത്യാ വിമാനം ഡൽഹിയിലെത്തി
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിലെ കാബൂളിൽനിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയർഇന്ത്യാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. മലയാളിയായ സിസ്റ്റർ തെരേസ അടക്കം 25 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേരാണ് വിമാനത്തിലുള്ളത്. സ്വീകരിക്കാൻ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ വിമാനത്താവളത്തിലെത്തി.
താലിബാൻ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുേമ്പാഴും അഫ്ഗാനിൽനിന്ന് ആയിരങ്ങൾ പലായനം തുടരുകയാണ്. രാജ്യം വിടാൻ നൂറുകണക്കിന് ആളുകൾ കാത്തിരിക്കുന്ന കാബൂൾ വിമാനത്താവളത്തിനുള്ളിൽ തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ ഏഴുപേർ കൊല്ലപ്പെട്ടതായാണ് ബ്രിട്ടീഷ് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്. കാബൂൾ വിമാനത്താവളത്തിന് സമീപം 20 പേർ മരിച്ചതായി നാറ്റോയും പറയുന്നു. താലിബാൻ കാബൂൾ പിടിച്ചശേഷം വിമാനത്താവള ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്നും റൺവേയിൽ കെട്ടിക്കിടക്കുന്ന മാലിന്യം അപകടത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
അതേസമയം, അഫ്ഗാനിസ്താനിൽ നിന്ന് സൈനിക പിൻമാറ്റം നേരത്തെ ഉറപ്പുനൽകിയതു പ്രകാരം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യു.എസിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് താലിബാൻ. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാൻ വക്താവ് മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.