Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുക്രെയ്​നിൽ കുടുങ്ങിയ...

യുക്രെയ്​നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യ; നാളെ പ്രത്യേക വിമാനമയക്കും

text_fields
bookmark_border
air india
cancel

ന്യൂഡൽഹി: യുക്രെയ്​നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യ. ശനിയാഴ്ച എയർ ഇന്ത്യയുടെ പ്രത്യേക വിമാനം രക്ഷാദൗത്യത്തിനായി പുറപ്പെടും. പുലർച്ചെ രണ്ട്​ മണിക്ക്​ റൊമാനിയയിലേക്കാവും വിമാനം പുറപ്പെടുക. യുക്രെയ്​നിൽ കുടുങ്ങിയ ഇന്ത്യക്കാരെ റൊമാനിയയിൽ എത്തിച്ച്​ നാട്ടിലേക്ക്​ കൊണ്ടുവരികയാവും ചെയ്യുക.

യുക്രെയ്​ൻ തലസ്ഥാനമായ കിയവിൽ നിന്നും റൊമാനിയയിലേക്ക്​ എത്തണമെങ്കിൽ 12 മണിക്കൂർ യാത്ര ചെയ്യണം. റൊമാനിയയുടെ അതിർത്തിയിൽ ഇന്ത്യ ഉദ്യോഗസ്ഥർ എത്തും. ഇതിനൊപ്പം മറ്റൊരു വിമാനം ഹംഗറിയിലേക്കും അയക്കാനും എയർ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്​. ഈ രീതിയിൽ യുക്രെയ്​നിലുള്ള ഇന്ത്യക്കാരെ മറ്റ്​​ രാജ്യങ്ങങളിൽ എത്തിച്ച്​ നാട്ടിലേക്ക്​ കൊണ്ടുവരികയാവും ചെയ്യുക.

കിയവിൽ ഇന്ത്യൻ എംബസിയിൽ നിരവധി ഇന്ത്യൻ പൗരൻമാരുണ്ട്​. ഇതിനൊപ്പം സമീപത്തെ ബോംബ്​ ഷെൽട്ടേഴ്​സിലും ബംഗറുകളും ഇന്ത്യക്കാർ കഴിയുന്നുണ്ട്​. നേരത്തെ വിദേശകാര്യ മന്ത്രാലയം രക്ഷാദൗത്യത്തിനായി ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ നമ്പറുകൾ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന്​ യോഗത്തിൽ യുക്രെയ്​നിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
News Summary - Air India flight to evacuate trapped Indians from war-hit Ukraine
Next Story