പ്രധാനമന്ത്രിക്കായി 8400 കോടിയുടെ പുതിയ വിമാനങ്ങൾ; ആദ്യത്തേത് എത്തി
text_fieldsന്യൂഡൽഹി: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപപ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി ആധുനിക സൗകര്യങ്ങളുള്ള വിമാനമെത്തി. ബോയിങ് 777 എയർക്രാഫ്റ്റിലാണ് പുതിയ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് കമ്പനി ഇന്ത്യക്ക് കൈമാറുന്നത്. വി.വി.ഐ.പികൾക്ക് സഞ്ചരിക്കാൻ മാത്രമാവും വിമാനം ഉപയോഗിക്കുക. ആഗസ്റ്റിൽ വിമാനം കൈമാറാനായിരുന്നു ബോയിങ്ങുമായുണ്ടായിരുന്ന കരാറെങ്കിലും സാങ്കേതിക കാരണങ്ങൾ മുലം ഇത് വൈകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രണ്ട് വിമാനങ്ങളാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തി ബോയിങ് ഇന്ത്യക്ക് കൈമാറുന്നത്. ഇതിൽ ആദ്യത്തേതാണ് ഇപ്പോൾ കൈമാറിയത്. ഏകദേശം 8400 കോടി ചെലവഴിച്ചാണ് വിമാനങ്ങളുടെ രൂപമാറ്റം നടത്തിയത്. മിസൈൽ ഡിഫൻസ് സിസ്റ്റം, സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട് എന്നിവയാണ് വിമാനങ്ങളുടെ പ്രധാന സവിശേഷത.
രൂപമാറ്റം വരുത്തിയ ബി777 വിമാനങ്ങൾ എയർ ഫോഴ്സ് പൈലറ്റുമാരായിരിക്കും പറത്തുക. എയർ ഇന്ത്യയുടെ പൈലറ്റുമാരെ ഇതിനായി നിയോഗിക്കില്ല. നിലവിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ള വി.വി.ഐ.പികൾ എയർ ഇന്ത്യയുടെ ബി 747 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.