എയർ ഇന്ത്യയുടെ ശമ്പള പരിഷ്കരണം; രത്തൻ ടാറ്റയുടെ ഇടപെടൽ തേടി പൈലറ്റുമാർ
text_fieldsമുംബൈ: ശമ്പളവും സേവന വ്യവസ്ഥകളും ഏകപക്ഷീയമായി മാറ്റിയ എയർ ഇന്ത്യാ മാനേജ്മെന്റിന്റെ തീരുമാനം മാറ്റാൻ രത്തൻ ടാറ്റയുടെ ഇടപെടൽ ആവശ്യപ്പെട്ട് പൈലറ്റുമാർ. ശമ്പളവും സേവന വ്യവസ്ഥകളും ഏകപക്ഷീയമായി മാറ്റിയ എയർ ഇന്ത്യാ നടപടിക്കെതിരെ പോരാട്ടത്തിലാണ് എയർ ഇന്ത്യ പൈലറ്റുമാർ. മാനേജ്മെന്‍റ് തീരുമാനം പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് 1,500ലധികം പൈലറ്റുമാർ ഒപ്പിട്ട നിവേദനമാണ് രത്തൻ ടാറ്റക്ക് സമർപ്പിച്ചത്. തങ്ങളുടെ ആശങ്കകൾ മാനേജ്മെന്‍റ് കേൾക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നും നിവേദനത്തിൽ ആരോപിച്ചു.
ഏപ്രിൽ 17നാണ്, എയർ ഇന്ത്യ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനുമായി പരിഷ്കരിച്ച ശമ്പള സ്കെയിൽ പുറത്തിറക്കിയത്. എന്നാൽ ഇത് അംഗീകരിക്കാൻ പൈലറ്റ് യൂനിയനുകളായ ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐ.സി.പി.എ), ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ് (ഐ.പിജി) എന്നിവ തയാറായിട്ടില്ല. യൂനിയനുകളുമായി കൂടിയാലോചിക്കാതെയാണ് എയർ ഇന്ത്യാ മാനേജ്മെന്റിന്റെ തീരുമാനം എന്നാണ് പൈലറ്റുമാരുടെ ആരോപണം. പുതിയ സേവന വേതന വ്യവസ്ഥകളിൽ ഒപ്പിടരുതെന്ന് അംഗങ്ങളോട് ഇരുയൂനിയനുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
2022 ജനുവരിൽ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. നിലവിലെ പ്രതിസന്ധികൾ തങ്ങൾ തിരിച്ചറിയുന്നണ്ടെന്നും എന്നാൽ എല്ലാവർക്കും ഗുണകരമാവുന്ന രീതിയിലുള്ള പരിഹാര മാർഗം കണ്ടെത്തണമെന്നും പൈലറ്റുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.