കൊറോണ: ചൈനയിലുള്ളവരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം
text_fieldsമുംബൈ: ചൈനയിലെ കൊറോണ ബാധിത മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക വിമാനമയക്ക ുന്നു. 423 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ജംബോ വിമാനമാണ് മുംബൈയിൽ നിന്ന് ചൈനയിലേക്ക് അയക്കുന്നത്. വുഹാൻ പ്രവിശ്യയിലേക്കാണ് എയർ ഇന്ത്യ വിമാനമയക്കുന്നത്.
വിദേശകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം തുടങ്ങിയവയുടെ അനുമതി ലഭിച്ചാൽ വിമാനം ചൈനയിലേക്ക് യാത്ര തിരിക്കും. ബോയിങ് 747-400 ശ്രേണിയിലുള്ള വിമാനമാണ് മുംബൈയിൽ യാത്രക്കായി തയാറാക്കിയിരിക്കുന്നത്.
ഏകദേശം 250 പേരെയെങ്കിലും ചൈനയിൽ നിന്ന് അടിയന്തരമായി ഇന്ത്യയിലെത്തിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. വൈറസ് ബാധയേറ്റ രാജ്യത്ത് പോകേണ്ടി വരുന്നത് കൊണ്ട് ആരോഗ്യമന്ത്രാലയത്തിെൻറ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വിമാനത്തിന് യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.