മംഗളൂരുവിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി
text_fieldsകാസർകോട്: മംഗളൂരു വിമാനത്താവളത്തിൽ ദുബൈയിൽനിന്നുമെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാ റി. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃ തർ അറിയിച്ചു. 2010 മേയ് 22ന് 157 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്ന മംഗളൂരു ബജ്പെ വിമാനത്താവളത്തിലാണ് സമാനമായ അപകടസാധ്യത തലനാരിഴക്ക് ഒഴിവായത്.
ഞായറാഴ്ച വൈകീട്ട് 5.40ഒാടെ മംഗളൂരുവിലെത്തിയ ഐഎക്സ് 384 നമ്പർ വിമാനമാണ് അപകടത്തിൽപെട്ടത്. ലാൻഡ് ചെയ്ത് റൺവേ പിന്നിട്ട് യാത്രക്കാരെ ഇറക്കുന്ന ഭാഗമായ ഏപ്രണിലേക്കു പോകവെ ടാക്സി വേയിൽനിന്ന് പുറത്തേക്കു പോവുകയായിരുന്നു. യാത്രക്കാരെ ഇവിടെ ഇറക്കിയശേഷം വിമാനം തിരികെ ടാക്സി വേയിൽ കയറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Mangalore Airport Official: IX384 Air India Express Dubai to Mangalore aircraft veered off the taxiway around 5:40 pm today. All passengers are safe & have been deboarded. More details awaited. pic.twitter.com/wHh4EAlH9G
— ANI (@ANI) June 30, 2019
വിമാനം എയർ ഇന്ത്യ എൻജിനീയർമാർ പരിശോധിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.