Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ചിത്രമുള്ള...

മോദിയുടെ ചിത്രമുള്ള ബോർഡിങ്​ പാസുകൾ എയർ ഇന്ത്യ പിൻവലിക്കുന്നു

text_fields
bookmark_border
air-india
cancel
camera_altRepresentational image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണിയുടേയും ചിത്രം പതിപ്പിച ്ച ‘വൈബ്രൻറ്​ ഗുജറാത്തിൻെറ’​ പരസ്യമടങ്ങിയ ബോർഡിങ്​ പാസുകൾ എയർ ഇന്ത്യ പിൻവലിക്കുന്നു. ഇത്​ തെരഞ്ഞെടുപ്പ്​ പെ രുമാറ്റ ചട്ടത്തിൻെറ ലംഘനമാണെന്ന യാത്രക്കാരൻെറ പരാതിയെ തുടർന്നാണ്​ ബോർഡിങ്​ പാസുകൾ പിൻവലിക്കാനൊരുങ്ങുന്ന ത്​.

മുൻ പഞ്ചാബ്​ ഡി.ജി.പി ശശി കാന്ത്​ ആണ്​ ഈ വിഷയം ഉയർത്തിക്കാട്ടിയത്​. ഡൽഹിയിൽ നിന്ന്​ ചണ്ഡിഗഡിലേക്ക്​ യാത്ര ചെയ്യുകയായിരുന്നു ശശികാന്ത്​. ഡൽഹി വിമാനത്താവളത്തിൽ നിന്ന്​ കിട്ടിയ ബോർഡിങ്​ പാസിൻെറ ഫോ​ട്ടോ സഹിതം വിഷയം തിങ്കളാഴ്​ച രാവിലെ അദ്ദേഹം ട്വീറ്റ്​ ചെയ്യുകയായിരുന്നു.

‘വൈബ്രൻറ്​ ഗുജറാത്തിൻെറ’ പരസ്യ സഹിതം രണ്ട്​ ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങൾ ബോർഡിങ്​ പാസുകളിൽ എങ്ങനെ വന്നു എന്ന്​ അ​ദ്ദേഹം ചോദിച്ചു. ഇതൊന്നും കാണുകയോ കേൾക്കുകയോ പറയുകയോ ചെയ്യാത്ത തെരഞ്ഞെടുപ്പ്​ കമീഷന്​ വേണ്ടി എന്തിനാണ്​ നമ്മൾ പൊതു പണം കളയുന്നതെന്നും​ അദ്ദേഹം ചോദിച്ചു.

സർക്കാറിൻെറ നേട്ടങ്ങൾ കാണിക്കുന്ന ചിത്രങ്ങളോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളോ പതിച്ച ടിക്കറ്റുകൾ നൽകരുതെന്ന്​ ഇന്ത്യൻ റെയിൽവെ വിവിധ സോണുകൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. ഇത്​ പെരുമാറ്റ ചട്ട ലംഘനമാണെന്ന തൃണമൂൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനിൽ പരാതിപ്പട്ടതിൻെറ അടിസ്ഥാനത്തിലാണ് നടപടി.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiair indiamalayalam newsboarding passes
News Summary - Air India to roll back boarding passes with PM Modi’s photo -india news
Next Story