സോഫ്റ്റ്വെയർ അഞ്ച് മണിക്കൂർ പണിമുടക്കി; എയർ ഇന്ത്യയുടെ 115 സർവിസുകൾ വൈകി
text_fieldsന്യൂഡൽഹി: ചെക്ക് ഇൻ സോഫ്റ്റ്വെയർ അഞ്ചു മണിക്കൂറിലേറെ പണിമുടക്കിയതിനെ തുടർന ്ന് എയർ ഇന്ത്യയുടെ 115 സർവിസുകൾ വൈകി. ശനിയാഴ്ച പുലർച്ചെ 3.30 മുതൽ പകൽ 8.45 വരെ പാസഞ്ചർ സ ർവിസ് സംവിധാനം തടസ്സപ്പെട്ടതോടെ ബോർഡിങ് പാസ് നൽകാൻ സാധിക്കാതിരുന്നതാണ് ത ടസ്സമായത്. തുടർന്ന് എയർ ഇന്ത്യ യാത്രക്കാർ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ വിമാനത്ത ാവളങ്ങളിൽ കുടുങ്ങി.
രാവിലെ പത്തു മണിവരെ 85 സർവിസുകളാണ് വൈകിയതെന്ന് എയർ ഇന്ത് യ ചെയർമാനും എം.ഡിയുമായ അശ്വനി ലൊഹാനി പറഞ്ഞു. ആഭ്യന്തര സർവിസുകളെയാണ് കൂടുതലായി ബാധിച്ചതെന്നും വിരലിലെണ്ണാവുന്ന അന്താരാഷ്ട്ര സർവിസുകൾ മാത്രമേ വൈകിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മൊത്തം 155 സർവിസുകൾ വൈകിയതായി എയർ ഇന്ത്യ വക്താവ് പിന്നീട് വ്യക്തമാക്കി. എയർ ഇന്ത്യയുടെയും അനുബന്ധ കമ്പനികളായ അലയൻസ് എയറിെൻറയും എയർ ഇന്ത്യ എക്സ്പ്രസിെൻറതുമായി ദിവസം ശരാശരി 674 സർവിസുകളാണ് ലോകവ്യാപകമായി പറക്കുന്നത്.
എയർ ഇന്ത്യയുടെ ചെക്ക് ഇൻ, ബാഗേജ്, റിസർവേഷൻ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നത് യു.എസിലെ അത്ലാൻറയിലെ എസ്.െഎ.ടി.ഐ കമ്പനിയാണ്. ഈ കമ്പനിയുടെ സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന ഏക ഇന്ത്യൻ വിമാന കമ്പനിയാണ് എയർ ഇന്ത്യ. സോഫ്റ്റ്വെയർ തകരാറിെൻറ കാരണം കണ്ടെത്താനായിട്ടില്ലെന്നും എസ്.െഎ.ടി.ഐയിൽനിന്ന് നഷ്ടപരിഹാരം തേടുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും ലൊഹാനി പറഞ്ഞു.
സർവിസുകൾ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് യാത്രക്കാരിൽ പലരും സമൂഹമാധ്യമങ്ങളിൽ പരാതിപ്പെട്ടു. യാത്രക്കാരുടെ വിവരങ്ങൾ ലഭിക്കുന്നതിന് ആശ്രയിക്കുന്ന പാസഞ്ചർ സർവിസ് സംവിധാനമാണ് തടസ്സപ്പെട്ടത് എന്നതിനാലാണ് യാത്രക്കാരെ ഇതുസംബന്ധിച്ച് യഥാസമയം അറിയിക്കാൻ കഴിയാതിരുന്നത് എന്ന് സി.എം.ഡി വിശദീകരിച്ചു.
കോൾ സെൻറർ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരമാവധി പേരെ വിവരമറിയിക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ വിവിധ വിമാനത്താവാളങ്ങളിൽനിന്നുള്ള എയർ ഇന്ത്യ സർവിസുകളും വൈകി.
തിരുവനന്തപുരത്തുനിന്ന് പുലർച്ച ഒന്നിന് ദമ്മാമിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം നാലു മണിക്കൂറും രാവിലെ 6.30ന് ഷാർജയിലേക്ക് പോകേണ്ട വിമാനം രണ്ടു മണിക്കൂറും രാവിലെ 7.40ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ടു മണിക്കൂർ വൈകിയും രാവിലെ 8.30ന് ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ശേഷം 9.20ന് മാലദ്വീപിലേക്ക് പോകേണ്ട വിമാനം ആറ് മണിക്കൂറും വൈകിയുമാണ് പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.