ബംഗ്ലാദേശ് പ്രക്ഷോഭം: ധാക്കയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
text_fieldsന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ധാക്കയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. നേരത്തെ ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാനും റീഷെഡ്യൂൾ ചെയ്യാനും ഇളവുകൾ നൽകും. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കടുത്തതിന് പിന്നാലെ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടിരുന്നു. സൈനിക ഹെലികോപ്റ്ററിൽ ഡൽഹിയിലെത്തിയ ഹസീന ബ്രിട്ടനിലേക്ക് പോകുമെന്നാണ് വിവരം.
“ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ധാക്കയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാന സർവീസുകൾ അടിയന്തരമായി റദ്ദാക്കിയിരിക്കുന്നു. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. നേരത്തെ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് റീഷെഡ്യൂൾ ചെയ്യാനും റദ്ദാക്കാനും ഇളവു നൽകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് ഞങ്ങൾ മുൻഗണന നൽകുന്നു” -എയർ ഇന്ത്യ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.