Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ: എയർ ഇന്ത്യ...

കൊറോണ: എയർ ഇന്ത്യ ജീവനക്കാർ 14 ദിവസം നിരീക്ഷണത്തിൽ

text_fields
bookmark_border
കൊറോണ: എയർ ഇന്ത്യ ജീവനക്കാർ 14 ദിവസം നിരീക്ഷണത്തിൽ
cancel

ന്യൂഡൽഹി: ഫെബ്രുവരി 25ന്​ എയർ ഇന്ത്യയുടെ വിയന്ന-ഡൽഹി വിമാനത്തിലുണ്ടായുണ്ടായിരുന്ന ജീവനക്കാരോട്​ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. അന്നേദിവസം ഡൽഹി​യിലെത്തിയ യാത്രക്കാരിലൊരാൾക്ക്​ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ നടപടി.

ജീവനക്കാൻ 14 ദിവസം ഐസൊലേഷനിൽ കഴിയണമെന്നും ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ്​ അധികൃത​െര അറിയിക്കണമെന്നും എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്​.

200 ഓളം യാത്രക്കാരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. ഇവർക്ക്​ ഇത്തരം നിർദേശം നൽകിയിട്ടുണ്ടോ എന്നത്​ വ്യക്തമല്ല. ഓസ്​ട്രിയയിലെ വിയന്നയിൽ നിന്നെത്തിയതിനാൽ ഡൽഹി വിമാനത്താവളത്തിൽ രോഗിയെ മതിയായ ആരോഗ്യ പരിശോധനക്ക്​ വിധേയമാക്കിയിരുന്നില്ല. ഓസ്​ട്രിയയിൽ ഇതുവരെ ​കൊറോണ ബാധ കാര്യമായി സ്​ഥിരീകരിക്കാത്തതിനാലായിരുന്നു ഇത്​. എന്നാൽ, അയാൾ ഇറ്റലിയിൽനിന്നും റോഡ്​ മാർഗം വിയന്നയിലെത്തി അവിടെനിന്നും ഡൽഹിയിൽ എത്തിയതായാണ്​ വിവരം.

കഴിഞ്ഞദിവസമാണ്​ രാജ്യത്ത്​ വീണ്ടും രണ്ടുപേർക്ക്​ കൊറോണ വൈറസ്​ ബാധ കണ്ടെത്തിയത്​. ഡൽഹി, തെലങ്കാന സ്വദേശികൾക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. നേരത്തേ മൂന്നു മലയാളികൾക്ക്​ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiacoronamalayalam newsindia newscorona virus
News Summary - Air India tells Crew of Flight with Coronavirus Patient to stay at Home- India news
Next Story