എയർ ഇന്ത്യയിലെ മൂത്രമൊഴിക്കൽ സംഭവം: ലൈസൻസ് പുനഃസ്ഥാപിക്കണമെന്ന പൈലറ്റിന്റെ അപേക്ഷ തള്ളി
text_fieldsന്യൂഡൽഹി: സഹയാത്രികയുടെ ദേഹത്ത് വിമാനയാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തെ തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ട പൈലറ്റിന് ഇളവില്ല. ലൈസൻസ് സസ്പെൻഡ് ചെയ്ത തീരുമാനത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് സമർപ്പിച്ച അപേക്ഷ ഡി.ജി.സി.എ തള്ളി. സംഭവം കൃത്യമായ സമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നായിരുന്നു പൈലറ്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതെന്നും നിലവിൽ ഇത് പിൻവലിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഡി.ജി.സി.എ വിലയിരുത്തലെന്നാണ് സൂചന.
നേരത്തെ സംഭവത്തിൽ എയർ ഇന്ത്യക്ക് ഡി.ജി.സി.എ 30 ലക്ഷം പിഴ വിധിച്ചിരുന്നു. ഇതിന് പുറമേയാണ് പൈലറ്റിന്റെ ലൈസൻസും സസ്പെൻഡ് ചെയ്തത്. നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് മൂത്രമൊഴിച്ച സംഭവമുണ്ടായത്. മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു.
സംഭവം നടന്ന മാസങ്ങൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ നടപടിയുണ്ടായത്. നേരത്തെ പൈലറ്റ് അസോസിയേഷനും നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.സി.എക്ക് അപേക്ഷ നൽകിയിരുന്നു. കൃത്യമായ പരിശോധനകൾ നടത്താതെയാണ് സസ്പെൻഷനെന്നായിരുന്നു അസോസിയേഷന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.