Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യയിലെ രണ്ടു...

എയർ ഇന്ത്യയിലെ രണ്ടു ജീവനക്കാർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
എയർ ഇന്ത്യയിലെ രണ്ടു ജീവനക്കാർക്ക്​ കൂടി കോവിഡ്​
cancel

ന്യൂഡൽഹി: അഞ്ചു പൈലറ്റുമാരെ കൂടാതെ എയർ ഇന്ത്യയിലെ രണ്ടു ​ജീവനക്കാർക്ക്​​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഒരു എൻജിനീയർക്കും ടെക്​നീഷ്യനുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

രാവിലെ അഞ്ച്​ എയർ ഇന്ത്യ പെലറ്റുമാർക്ക്​ കോവിഡ്​ രോഗബാധ സ്ഥിരീകരിച്ചിരുന്നു. അവസാന യാത്ര കഴിഞ്ഞ്​ 20 ദിവസത്തിന്​ ശേഷമാണ്​ ഇവർക്ക്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്​. പൈലറ്റുമാർക്ക്​ രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നാണ്​ സൂചന. 

ഗ്വാൻഷുവിലേക്കുള്ള എയർ ഇന്ത്യ കാർഗോ വിമാനങ്ങളിലെ പൈലറ്റുമാർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചതെന്നാണ്​ റിപ്പോർട്ടുകൾ. എയർ ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 18നാണ്​ മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടു വരുന്നതിനായി എയർ ഇന്ത്യ വിമാനം ഗ്വാൻഷുവിലെത്തിയത്​. ഇത്​ കൂടാതെ ഷാങ്​ഹായിലേക്കും ഹോങ്ക്​കോങ്ങിലേക്കും എയർ ഇന്ത്യ കാർഗോ വിമാനങ്ങളുടെ സർവീസ്​ നടത്തിയിരുന്നു. 

നേരത്തെ യാത്രക്കു മുമ്പ്​ എയർ ഇന്ത്യ പൈലറ്റുമാർക്കെല്ലാം കോവിഡ്​ പരിശോധന കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. വന്ദേഭാരത്​ മിഷ​​​​െൻറ ഭാഗമായി പ്രവർത്തിക്കുന്ന പൈലറ്റുമാരേയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiacoronamalayalam newsindia newscovid 19
News Summary - Air India ​Two Staff Members Test Positive Covid 19 -India news
Next Story