അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാരെ എത്തിക്കാൻ നീക്കവുമായി കേന്ദ്രം; യാത്രക്ക് സജ്ജമാകാൻ എയർ ഇന്ത്യക്ക് നിർദേശം
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജിതമാക്കി. രണ്ട് വിമാനങ്ങൾ അടിയന്തരമായി സജ്ജമാക്കാൻ എയർ ഇന്ത്യക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
അടിയന്തര യാത്രക്ക് തയാറാകാനാണ് ജീവനക്കാർക്ക് ലഭിച്ച നിർദേശം. കാബൂളിൽ നിന്ന് ഡൽഹിയിേലക്കുള്ള വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുമെന്നാണ് റിപ്പോർട്ട്. നിലവിൽ എയർ ഇന്ത്യ മാത്രമാണ് അഫ്ഗാനിലേക്ക് സർവീസ് നടത്തുന്നത്.
താലിബാൻ സേന തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച ഞായറാഴ്ച വൈകുന്നേരം തന്നെ 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് എത്തിയിരുന്നു. തിങ്കളാഴ്ചയും സർവീസ് നടത്തുമെന്നും ഡൽഹി-കാബൂൾ-ഡൽഹി സർവീസ് നിർത്തിവെക്കാൻ പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.
ഞായറാഴ്ച ഉച്ചക്ക് ശേഷം 40 യാത്രക്കാരുമായാണ് എയർ ഇന്ത്യ AI-243 വിമാനം കാബൂളിലേക്ക് പറന്നത്. ഇന്ത്യൻ സമയം ഉച്ചക്ക് 12.45ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങാൻ ഒരു മണിക്കുർ വൈകിയാണ് എയർ ട്രാഫിക് കൺട്രോളിന്റെ അനുമതി ലഭിച്ചത്. സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.