വായു മലിനീകരണത്തിൽ ലോകത്ത് ഡൽഹി ഒന്നാമത്
text_fieldsന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹി ലോകത്തിൽ ഏറ്റവും മുന്നിൽ. സ്വകാര്യ കാലാ വസ്ഥ പ്രവചന ഏജൻസിയായ സ്കൈമെറ്റ് ആണ് റിപ്പോർട്ട് തയാറാക്കിയത്. ഡൽഹിയിൽ വായ ു നിലവാര സൂചിക(എ.ക്യു.ഐ)527ൽ എത്തിയതായി പറയുന്ന റിപ്പോർട്ടിൽ കൊൽക്കത്തയും മുംബൈയും വായു മലിനീകരണത്തിൽ അഞ്ചാമതും ഒമ്പതാമതും നിൽക്കുന്നതായും വ്യക്തമാക്കുന്നു.
ഒമ്പതു ദിവസമായി ഡൽഹിയിലെ വായു ശ്വസിക്കാൻ പറ്റാത്തതാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. വായു നിലവാര സൂചിക അളക്കാൻ തുടങ്ങിയശേഷം ഇത്രയും ദിവസം തുടർച്ചയായി അന്തരീക്ഷം ഏറ്റവും അപകടകരമായ നിലയിലെത്തുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടിലുണ്ട്. ഡൽഹിയുടെ പരിസരപ്രദേശങ്ങളായ ലോധി റോഡ്, ഫരീദബാദ്, മോത്തി നഗർ എന്നിവിടങ്ങളിലും വായു നിലവാരം വളരെ താഴെയാണ്.
എ.ക്യു.ഐ 0-50 ആണ് അംഗീകൃത മാനദണ്ഡം. 51-100 തൃപ്തികരം 101-200 മിതം 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ദീപാവലിക്കുശേഷമാണ് വായുനില ഇത്ര മോശമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.