വായു മലിനീകരണം: ഇന്ത്യയിൽ 1.25 ലക്ഷം കുട്ടികളുടെ ജീവൻ പൊലിഞ്ഞു
text_fieldsന്യൂഡൽഹി: വായു മലിനീകരണത്തെ തുടർന്ന് ഇന്ത്യയിൽ അകാലത്തിൽ മരണപ്പെട്ടത് 1.25 ലക്ഷം കുട്ടികളെന്ന് ലോകാരോഗ്യ സംഘടന. 2016ൽ അഞ്ച് വയസുള്ള കുട്ടികൾക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നാണ് ലോകാരോഗ്യ സംഘടനയുടെ സർവെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യാന്തര കണക്ക് പ്രകാരം മരണനിരക്കിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
വായു മലിനീകരണവും ആരോഗ്യവും വിഷയമാക്കി ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച പ്രഥമ രാജ്യാന്തര കോൺഫറൻസിലാണ് "എയർ പൊലൂഷൻ ആൻഡ് ചൈൽഡ് ഡെത്ത്: പ്രിസ്കൈബിങ് ക്ലീൻ എയർ" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്. താഴ്ന്നതും ഇടത്തരവും വരുമാനമുള്ള രാജ്യങ്ങളിലെ കുട്ടികളുടെ ആരോഗ്യത്തിന് വായു മലിനീകരണം എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നതായിരുന്നു പഠന വിഷയം.
കൽക്കരി അടക്കമുള്ള ജൈവ ഇന്ധനങ്ങളിൽ നിന്നുള്ള വായു മലിനീകരണം കാരണം അഞ്ച് വയസിന് താഴെയുള്ള 67,000 കുട്ടികളും വാഹനങ്ങളിൽ നിന്നുള്ള വായു മലിനീകരണത്തെ തുടർന്ന് 61000 കുട്ടികളും ഇന്ത്യയിൽ മാത്രം 2016ൽ മരണപ്പെട്ടു.
വിഷാംശമുള്ള വായു ദശലക്ഷം കുട്ടികളുടെ ജീവന് ഭീഷണിയാണെന്ന് ഡബ്ലു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. തെഡ്രോസ് അദനോം ഗെബ്രിയേസസ് വ്യക്തമാക്കി. കുട്ടികളുടെ വളർച്ചക്ക് ശുദ്ധവായു അനിവാര്യമാണെന്നും ഗെബ്രിയേസസ് പറഞ്ഞു.
സർവെ റിപ്പോർട്ട് പ്രകാരം പുറത്തുള്ള വായു മലിനീകരണത്തെ തുടർന്ന് മരണപ്പെടുന്ന അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഗൃഹ വായു മലിനീകരണത്തെ തുടർന്ന് മരണപ്പെടുന്നവരിൽ രണ്ടാം സ്ഥാനത്ത് നൈജീരിയയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.