ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷം
text_fieldsന്യൂഡല്‍ഹി: രാജ്യതലസ്ഥാനനഗരിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷം. വായുനിലവാര സൂചിക (എ.ക്യൂ.ഐ) ഏറ്റവും അപകടകരമായ തോതിലാണുള്ളത്. ഞായറാഴ്ച എ.ക്യൂ.ഐ 460 വരെ എത്തി. ഇതേതുടർന്ന് സ്കൂളുകളുടെ അവധി നവംബര്‍ പത്ത് വരെ നീട്ടി.
അതേസമയം, ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് ഡല്‍ഹി പരിസ്ഥിതിമന്ത്രി ഗോപാല്‍ റായ് കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നത് തടയാന്‍ റോഡുകളില്‍ ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങൾ കൂടാതെ ബി.എസ്4 വരെയുള്ള വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
മലിനീകരണം നിയന്ത്രിക്കുന്നതിന് അയല്‍സംസ്ഥാനങ്ങളായ യു.പി, പഞ്ചാബ്, ഹരിയാന സര്‍ക്കാറുകളുമായി ചര്‍ച്ച നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണംമൂലം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.