ഡൽഹിയിൽ അന്തരീക്ഷ വായുമലിനീകരണം രൂക്ഷം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം ഉയരുന്നതിനിടെ രാജ്യതലസ്ഥാന നഗരിയിൽ അന്തരീക്ഷ വായുമലിനീകരണവും. തണുപ്പുകാലം ആരംഭിക്കുന്നതിന് മുേമ്പ ഇൗ വർഷം അന്തരീക്ഷവായു മോശമായിട്ടുണ്ട്. വെള്ളിയാഴ്ച ഡൽഹി, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലെ വായു നിലവാര സൂചിക (എ.ക്യു.െഎ) വളരെ മോശം നിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇൗ വർഷം വായുമലിനീകരണം രൂക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങി അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കഴിഞ്ഞ് വൈക്കോൽ കത്തിക്കുന്നത് ആരംഭിച്ചത് വരും ദിവസങ്ങളിൽ വായുമലിനീകരണം ഉയരാൻ കാരണമായേക്കും. അതേസമയം, ഇൗ സംസ്ഥാനങ്ങളിലെ വിള അവശിഷ്ടം കത്തിക്കുന്നത് നിരീക്ഷിക്കാൻ സുപ്രീംകോടതി ഏകാംഗ കമീഷനെ വെച്ചു. സുപ്രീംകോടതി റിട്ട. ജസ്റ്റിസ് മദൻ ബി. ലോകൂറാണ് കമീഷൻ. വൈക്കോൽ കത്തിക്കുന്നത് സംബന്ധിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കമീഷനെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.