സുരക്ഷ: വിമാനയാത്രക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം
text_fieldsചെന്നൈ: സുരക്ഷ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച അഞ്ച് തിരിച്ചറിയൽ കാർഡുകളിലൊന്ന് കാണിക്കണമെന്ന് പുതിയ ഉത്തരവ്.
ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി 2017ൽ പുറപ്പെടുവിച്ച ഉത്തരവിൽ വിദ്യാഭ്യാസ-പൊതുമേഖല സ്ഥാപനങ്ങൾ അനുവദിച്ചതുൾപ്പെടെ പത്ത് തിരിച്ചറിയൽ കാർഡുകളാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാലിപ്പോൾ സർക്കാർ അനുവദിച്ച അഞ്ച് തിരിച്ചറിയൽ കാർഡുകൾ മാത്രമായി ചുരുക്കി. ആധാർ, പാസ്പോർട്ട്, വോട്ടർ െഎ.ഡി, ഡ്രൈവിങ് ലൈസൻസ്, മേൽവിലാസം തെളിയിക്കുന്ന രേഖ ഉൾപ്പെടെ പാൻ കാർഡ് എന്നിവയാണിവ.
എയർപോർട്ടുകളിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥർക്കും പുതിയ പരിഷ്കാരം സഹായകമാവും. പലപ്പോഴും സർക്കാറിേൻറതല്ലാത്ത തിരിച്ചറിയൽ കാർഡുകളുടെ വിശ്വാസ്യത പരിശോധിക്കാൻ സുരക്ഷാ ജീവനക്കാർ പ്രയാസപ്പെടുന്നുണ്ട്.
യാത്ര നടപടി കടലാസ് രഹിതമാക്കുന്ന ‘ഡിജി യാത്ര’ എന്ന പുതിയ സംവിധാനം നടപ്പാക്കുന്നതിെൻറ മുന്നോടിയായാണ് തിരിച്ചറിയൽ കാർഡുകളുടെ എണ്ണം വെട്ടിക്കുറച്ചതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. ഭാവിയിൽ ഒാരോ യാത്രക്കാരനും വ്യോമയാന മന്ത്രാലയത്തിെൻറ പോർട്ടലിൽനിന്ന് യൂണിക് െഎ.ഡി ലഭിക്കും. ഇത് അവരുടെ എല്ലാ വിവരങ്ങളെയും ബന്ധിപ്പിച്ചിരിക്കും. ആഭ്യന്തരയാത്രക്കായി ടിക്കറ്റ് ബുക് ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാം. ഇതിന് അപേക്ഷിക്കുേമ്പാൾ ആധാർ കാർഡ്, ലൈസൻസ് പോലുള്ള സർക്കാർ അനുവദിച്ച തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കണം. മന്ത്രാലയം മൂന്നു വർഷം മുമ്പ് രൂപവത്കരിച്ച ‘എയർസേവ’ പോർട്ടലാണ് ഡിജി യാത്രക്കും ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.