Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2018 9:07 PM IST Updated On
date_range 27 May 2019 10:59 AM ISTചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രാനുമതി ലഭിച്ചുവെന്ന് സി.ബി.ഐ
text_fieldsbookmark_border
ന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്ന് സി.ബി.ഐ. പട്യാല കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.
എന്നാൽ കേസിൽ 18 പേരുണ്ടെന്നും ഇതിൽ ആറുപേരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ലഭിച്ചിട്ടില്ലെന്നും കേസ് പരിഗണിക്കവെ ജഡ്ജി ഒ.പി സൈനി സി.ബി.ഐയെ അറിയിച്ചു. ഇതേതുടർന്ന് ഡിസംബർ 18 വരെ ചിദംബരത്തെയും മകൻ കാർത്തിയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ, 26 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയിരുന്നു. കേസിൽ ഒക്ടോബർ 25നാണ് കുറ്റപത്രം സമർപ്പിച്ചത്. ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story