എയർസെൽ- മാക്സിസ് കേസ്: ചിദംബരത്തിനെതിരായ നടപടികൾക്ക് സ്റ്റേ
text_fieldsന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനെതിരായ എയർസെൽ- മാക്സിസ് കേസിലെ വിചാരണ കോടതി നടപടികൾ ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തനിക്കും മകൻ കാർത്തി ചിദംബരത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രത്തിന്റെ സാധുത ചോദ്യം ചെയ്ത് ചിദംബരം സമർപ്പിച്ച ഹരജിയിൽ ഇ.ഡിക്ക് ഹൈകോടതി നോട്ടീസ് അയച്ചു. കേസ് വീണ്ടും ജനുവരി 22ന് പരിഗണിക്കും.
കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന സമയത്ത് കേന്ദ്രമന്ത്രിയായിരുന്ന തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരം കോടതിയെ സമീപിച്ചത്. പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യമില്ലെന്ന് പറഞ്ഞ് ഹരജിയെ ഇ.ഡി അഭിഭാഷകൻ എതിർത്തു. തുടർന്നാണ് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.