Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിദംബരത്തെയും മകനെയും...

ചിദംബരത്തെയും മകനെയും പ്രതിയാക്കി സി.ബി.​െഎ കുറ്റപത്രം

text_fields
bookmark_border
ചിദംബരത്തെയും മകനെയും പ്രതിയാക്കി സി.ബി.​െഎ കുറ്റപത്രം
cancel

ന്യൂഡൽഹി: എയർസെൽ-മാക്​സിസ്​ അഴിമതി കേസിൽ മുൻ ധനമന്ത്രിയും പ്രതിപക്ഷത്തെ മുതിർന്ന നേതാവുമായ പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരെ സി.ബി.​െഎ കുറ്റപത്രം. വെള്ളിയാഴ്​ച കേന്ദ്രത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ അവിശ്വാസം പരിഗണിക്കാനിരിക്കെയാണ്​ 72കാരനായ ചിദംബരത്തിനെതിരെ പ്രത്യേക സി.ബി.​െഎ കോടതി ജഡ്​ജി ഒ.പി. സെയ്​നി മുമ്പാകെ സി.ബി​.െഎ തിരക്കിട്ട്​ കുറ്റപത്രം സമർപ്പിച്ചത്​.  

കോടതി അംഗീകരിക്കുന്ന മുറക്ക്​ അദ്ദേഹം വിചാരണ നേരിടേണ്ടി വരും. ഇൗ മാസം 31ന്​ കുറ്റപത്രം പരിശോധിക്കുമെന്ന്​​ കോടതി അറിയിച്ചിട്ടുണ്ട്​. 2006ൽ ഡോ. മൻമോഹൻ സിങ്​ സർക്കാറിൽ  ധനമന്ത്രിയായിരിക്കെ ഇന്ത്യയിലെ എയർസെൽ കമ്പനിയിൽ നിക്ഷേപം നടത്താൻ മലേഷ്യയിലെ മാക്​സിസ്​ കമ്പനിക്ക്​ ചിദംബരം വഴിവിട്ട്​ അനുമതി നൽകിയെന്നാണ്​ സി.ബി.​െഎ ആരോപണം. ഇതിന്​ പ്രതിഫലമായി മകൻ കാർത്തി ചിദംബരത്തിന്​ കോഴ ലഭിച്ചുവെന്നും​ അന്വേഷണ ഏജൻസി ആരോപിക്കുന്നു. 

ധനമന്ത്രിക്ക്​ അനുമതി നൽകാവുന്ന തുകയുടെ പരിധി 600 കോടി രൂപയാണെന്നിരിക്കെ അതിൽ കൂടിയ തുകയുടെ വിദേശനിക്ഷേപത്തിന്​ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ്​ വഴി അനുമതി നൽകിയതായാണ്​ സി.ബി.​െഎ കണ്ടെത്തൽ. 3500 കോടിയു​േടതാണ് എയർസെൽ-മാക്​സിസ്​ ഇടപാട്​. ഇതേ കേസിൽ കാർത്തി ചിദംബരത്തിനെതിരെ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി)നേരത്തെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്​. കാർത്തിയെ ഫെബ്രുവരിയിൽ അറസ്​റ്റ്​ ചെയ്​തെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്​. സി.ബി.​െഎ കുറ്റപത്രത്തിൽ സർക്കാർ ഉദ്യോഗസ്​ഥരടക്കം 18 പേരുടെയും പേരുണ്ട്​.

അതേസമയം, കേസിൽ ആഗസ്​റ്റ്​ ഏഴുവരെ അറസ്​റ്റ്​ പാടില്ലെന്ന കോടതി ഉത്തരവ്​ ചിദംബരം നേടിയിട്ടുണ്ട്​. 2007ലെ ​െഎ.എൻ.എക്​സ്​ മീഡിയ കേസിലും ചിദംബരത്തിനും മകനുമെതിരെ കേസുണ്ട്​.  ഇപ്പോൾ ജയിലിൽ കഴിയുന്ന ഇന്ദ്രാണി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്​ഥതയിലുണ്ടായിരുന്ന ​െഎ.എൻ.എക്​സ്​ മീഡിയക്ക്​ വഴിവിട്ട വിദേശ നിക്ഷേപത്തിന്​ അനുമതി നൽകിയെന്നാണ്​ ആ കേസിലെയും ആരോപണം. 305 കോടിയുടേതാണ്​ ​െഎ.എൻ.എക്​സ്​ മീഡിയ കേസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIAircel-Maxis casekarti chidambarammalayalam newscharge sheetP. Chidambaram
News Summary - Aircel-Maxis: CBI names Chidambaram, Karti in fresh chargesheet-india news
Next Story